ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയഗാന്ധിയുമായും രാഹുൽഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കർണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ചായിരുന്നത്രെ കൂടിക്കാഴ്ച.
മന്ത്രി സമീർ അഹമ്മദ് ഖാൻ, എംഎൽഎ ബൈരതി സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച എഐസിസി ആസ്ഥാനത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, മന്ത്രിസഭാവികസനം സംബന്ധിച്ച ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയും എഐസിസിയും പ്രതികരിക്കുമെന്നാണ് ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞത്.