ജ​​യം മു​​ക്കി​​യ വിനീഷ്യസ് പി​​ന്തു​​ണ!

12:59 AM May 26, 2023 | Deepika.com
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ നി​​ല​​വി​​ൽ ക​​ളി​​യും ജ​​യ​​വു​​മ​​ല്ല റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ബ്ര​​സീ​​ൽ താ​​രം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​നെ​​തി​​രാ​​യ വം​​ശീ​​യാ​​ധി​​ക്ഷേ​​പ​​മാ​​ണ് സു​​പ്ര​​ധാ​​ന വി​​ഷ​​യം.

ബാ​​ഴ്സ​​ലോ​​ണ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ലാ ​​ലി​​ഗ 2022-23 സീ​​സ​​ണി​​ൽ റ​​യോ വ​​യ്യ​​ക്കാ​​നോ​​യ്ക്കെ​​തി​​രാ​​യ 36-ാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 2-1ന്‍റെ ജ​​യം നേ​​ടി.

എ​​ന്നാ​​ൽ, ജ​​യ​​ത്തെക്കാ​​ൾ സാ​​ന്‍റി​​യാ​​ഗൊ ബ​​ർ​​ണ​​ബ്യു​​വി​​ലെ മ​​ത്സ​​ര​​ത്തി​​ൽ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യ​​ത് ടീ​​മും ആ​​രാ​​ധ​​ക​​രും ഒ​​ന്ന​​ട​​ങ്കം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​നു ന​​ൽ​​കി​​യ പി​​ന്തു​​ണ​​യാ​​യി​​രു​​ന്നു.

മ​​ത്സ​​ര​​ത്തി​​നു മു​​ന്പ് വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ 20-ാം ന​​ന്പ​​ർ ജ​​ഴ്സി അ​​ണി​​ഞ്ഞ് റ​​യ​​ൽ മാ​​ഡ്രി​​ഡ് ക​​ളി​​ക്കാ​​രും സ​​പ്പോ​​ർ​​ട്ടിം​​ഗ് സ്റ്റാ​​ഫു​​ക​​ളും മൈ​​താ​​ന​​ത്ത് അ​​ണി​​നി​​ര​​ന്നു.

വ​​ലെ​​ൻ​​സി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട​​തി​​നു വി​​ല​​ക്ക് ഇ​​ല്ലെ​​ങ്കി​​ലും കാ​​ൽ​​മു​​ട്ടി​​ലെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​നീ​​ഷ്യ​​സ് ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യി​​ല്ല. ആ​​രാ​​ധ​​ക​​രു​​ടെ പി​​ന്തു​​ണ​​യ്ക്ക് ന​​ന്ദി​​യ​​റി​​യി​​ച്ച് മൈ​​താ​​ന​​ത്ത് എ​​ത്തി​​യ വി​​നീ​​ഷ്യ​​സ് ഡ​​യ​​റ​​ക്ടേ​​ഴ്സ് ബോ​​ക്സി​​ൽ ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ഫ്ളൊ​​റെ​​ന്‍റി​​നൊ പെ​​രെ​​സി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു ഇ​​രു​​ന്ന​​ത്.

മ​​ത്സ​​ര​​ത്തി​​ൽ ക​​രിം ബെ​​ൻ​​സെ​​നെ (31’), റോ​​ഡ്രി​​ഗൊ (89’) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു റ​​യ​​ൽ മാ​​ഡ്രി​​ഡ് ജ​​യം നേ​​ടി​​യ​​ത്.

ജ​​യ​​ത്തോ​​ടെ 36 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 74 പോ​​യി​​ന്‍റു​​മാ​​യി അ​​ത് ല​​റ്റി​​ക്കൊ മാ​​ഡ്രി​​ഡി​​നെ (73) പി​​ന്ത​​ള്ളി റ​​യ​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു.