+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐച്ചിയിൽ കാണാം...

ഹാ​​ങ്ഝൗ: 19ാം ഏ​ഷ്യ​ൻ ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി. ഇ​നി 2026ൽ ​ജ​പ്പാ​നി​ലെ ഐ​ച്ചി​യി​ൽ​വ​ച്ചു കാ​ണാം എ​ന്ന ആ​ശം​സ​യോ​ടെ താ​ര​ങ്ങ​ൾ ഹാ​ങ്ഝൗ​വി​നോ​ടു വി​ട​പ​റ​ഞ്ഞു. 2026ലെ 20ാം ​ഏ​ഷ്യ​ൻ ഗെ​യിം​സ്
ഐച്ചിയിൽ കാണാം...
ഹാ​​ങ്ഝൗ: 19-ാം ഏ​ഷ്യ​ൻ ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി. ഇ​നി 2026ൽ ​ജ​പ്പാ​നി​ലെ ഐ​ച്ചി​യി​ൽ​വ​ച്ചു കാ​ണാം എ​ന്ന ആ​ശം​സ​യോ​ടെ താ​ര​ങ്ങ​ൾ ഹാ​ങ്ഝൗ​വി​നോ​ടു വി​ട​പ​റ​ഞ്ഞു. 2026ലെ 20-ാം ​ഏ​ഷ്യ​ൻ ഗെ​യിം​സ് ജ​പ്പാ​ൻ ന​ഗ​ര​ങ്ങ​ളാ​യ ഐ​ച്ചി, ന​ഗോ​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് അ​ര​ങ്ങേ​റു​ക.

201 സ്വ​ർ​ണം, 111 വെ​ള്ളി, 71 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 383 മെ​ഡ​ൽ നേ​ടി​യ ആ​തി​ഥേ​യ​രാ​യ ചൈ​ന​യെ വെ​ല്ലാ​ൻ ഹാ​ങ്ഝൗ​വി​ൽ ആ​ർ​ക്കു​മാ​യി​ല്ല. ഗെ​യിം​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​വു​മാ​യാ​ണ് ഇ​ന്ത്യ ചൈ​ന​യി​ൽ​നി​ന്നു​മ​ട​ങ്ങു​ന്ന​ത്. 28 സ്വ​ർ​ണം, 38 വെ​ള്ളി, 41 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 107 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്. ഷൂ​ട്ടിം​ഗ്, അ​ത്‌​ല​റ്റി​ക്സ്, ആ​ർ​ച്ച​റി എ​ന്നി​വ​യി​ൽ ഇ​ന്ത്യ മി​ക​വ് പു​ല​ർ​ത്തി. പു​രു​ഷ, വ​നി​ത ക​ബ​ഡി, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ സ്വ​ർ​ണം നേ​ടി. ബാ​ഡ്മി​ന്‍റ​ണി​ലെ ച​രി​ത്ര സ്വ​ർ​ണ​വും ഹാ​ങ്ഝൗ​വി​ൽ​നി​ന്ന് നേ​ടി. ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ്വ​ർ​ണ​മാ​ണ്.

ഇ​​നി ജ​​പ്പാ​​നി​​ൽ

20-ാമ​​ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ന് 2026ൽ ​​ജ​​പ്പാ​​ൻ വേ​​ദി​​യാ​​കും. ഇ​​തി​​നു​​ള്ള ദീ​​പ​​ശി​​ഖ​​യും പ​​താ​​ക​​യും ഐ​​ച്ചി പ്രി​​ഫെ​​ക്ച​​ർ ഗ​​വ​​ർ​​ണ​​ർ ഹി​​ഡെ​​യ്കി ഒ​​മു​​റ ഒ​​ളി​​ന്പി​​ക് കൗ​​ണ്‍​സി​​ൽ ഓ​​ഫ് ഏ​​ഷ്യ ആ​​ക്ടിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജാ ര​​ണ്‍​ദി​​ർ സിം​​ഗി​​ൽ​​നി​​ന്നു സ്വീ​​ക​​രി​​ച്ചു.