+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ലാസ്റ്റേഴ്സ് വീണു

മും​​ബൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ജ​​യ​​മെ​​ന്ന കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മോ​​ഹ​​ങ്ങ​​ൾ മും​​ബൈ സി​​റ്റി ത​​ക​​ർ​​ത്തു. എ​​വേ മ​​ത്സ​​ര​​ത്തി​​ൽ ബ്ലാ
ബ്ലാസ്റ്റേഴ്സ് വീണു
മും​​ബൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ജ​​യ​​മെ​​ന്ന കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മോ​​ഹ​​ങ്ങ​​ൾ മും​​ബൈ സി​​റ്റി ത​​ക​​ർ​​ത്തു.

എ​​വേ മ​​ത്സ​​ര​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​നെ മും​​ബൈ സി​​റ്റി 2-1ന് ​​തോ​​ൽ​​പ്പി​​ച്ചു. ജ​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന് ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്താ​​മാ​​യി​​രു​​ന്നു. ഹൊ​ർ​​ഗെ പെ​​രേ​​ര ​ഡി​​യ​​സ് (45+4’) മും​​ബൈ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 57-ാം മി​​നി​​റ്റി​​ൽ ഡാ​​നി​​ഷ് ഫ​​റൂ​​ഖ് ബ്ലാ​​സ്റ്റേ​ഴ്സി​​നു സ​​മ​​നി​​ല ന​​ൽ​​കി. സ​​മ​​നി​​ല സ്വ​​പ്ന​​ങ്ങ​​ൾ ത​​ക​​ർ​​ത്ത് ലാ​​ലെ​​ങ്മാ​​വി​​യ റാൽതെ (66’) മും​​ബൈ​​ക്കു ലീ​​ഡ് ന​​ൽ​​കി. ജ​​യ​​ത്തോ​​ടെ മും​​ബൈ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി.

ഐ​​എ​​സ്എ​​ല്ലി​​ൽ ഇ​​നി ഇ​​ട​​വേ​​ള

ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ 2023-24 സീ​​സ​​ണി​​ൽ ഇ​​ന്നു മു​​ത​​ൽ ചെ​​റി​​യ ഇ​​ട​​വേ​​ള. 21ന് ​​മാ​​ത്ര​​മേ ഇ​​നി ഐ​​എ​​സ്എ​​ല്ലി​​ൽ വീ​​ണ്ടും പ​​ന്തു​​രു​​ളു​​ക​​യു​​ള്ളൂ. ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീം ​​ക്യാ​​ന്പ് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഐ​​എ​​സ്എ​​ല്ലി​​ന്‍റെ ഈ ​​ഇ​​ട​​വേ​​ള. മ​​ലേ​​ഷ്യ​​യി​​ൽ ന​​ട​​ക്കു​​ന്ന മെ​​ർ​​ഡേ​​ക ക​​പ്പ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീം ​​ക്യാ​​ന്പാ​​ണ് ആരംഭിക്കുന്നത്.

13 മു​​ത​​ൽ 17വ​​രെ​​യാ​​ണ് മെ​​ർ​​ഡേ​​ക ക​​പ്പ്. ഇ​​ന്ത്യ, മ​​ലേ​​ഷ്യ, പ​​ല​​സ്തീ​​ൻ, ത​​ജി​​ക്കി​​സ്ഥാ​​ൻ ടീ​​മു​​ക​​ളാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക. സെ​​മി, ഫൈ​​ന​​ൽ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. മ​​ലേ​​ഷ്യ​​ക്കെ​​തി​​രേ 13നാ​​ണ് ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​രം. ജ​​യി​​ച്ചാ​​ൽ 17ന് ​​ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ ക​​ളി​​ക്കാം. പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ 17ന് ​​മൂ​​ന്നാം സ്ഥാ​​ന പോ​​രാ​​ട്ട​​മു​​ണ്ട്. പ​​ല​​സ്തീ​​നും ത​​ജി​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള സെ​​മി പോ​​രാ​​ട്ട​​വും 13ന് ​​ന​​ട​​ക്കും. സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദ് മാ​​ത്ര​​മാ​​ണ് ദേ​​ശീ​​യ ക്യാ​​ന്പി​​ലു​​ള്ള ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം. കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഡി​​ഫെ​​ൻ​​സീ​​വ് മി​​ഡ്ഫീ​​ൽ​​ഡ​​ർ ജീ​​ക്സ​​ണ്‍ സിം​​ഗ് ക്യാ​​ന്പി​​ലു​​ണ്ട്.

ഇ​​ന്ന​​ലെ ന​​ട​​ന്ന മും​​ബൈ സി​​റ്റി x കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് പോ​​രാ​​ട്ട​​ത്തോ​​ടെ​​യാ​​ണ് ഐ​​എ​​സ്എ​​ൽ ഇ​​ട​​വേ​​ള​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. 21ന് ​​കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി​​യു​​ടെ മ​​ത്സ​​ര​​ത്തോ​​ടെ വീ​​ണ്ടും ഐ​​എ​​സ്എ​​ൽ പു​​ന​​രാ​​രം​​ഭി​​ക്കും. കൊ​​ച്ചി​​യി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി. 21ന് ​​വൈ​​കു​​ന്നേ​​രം 5.30ന് ​​ഈ​​സ്റ്റ് ബം​​ഗാ​​ളും എ​​ഫ്സി ഗോ​​വ​​യും ത​​മ്മി​​ലും മ​​ത്സ​​ര​​മു​​ണ്ട്. ലീ​​ഗി​​ൽ ക​​ളി​​ച്ച മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച നി​​ല​​വി​​ലെ ചാ​​ന്പ്യന്മാ​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ്ന്‍റാ​​ണ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്ത്.