മുംബൈ മു​ന്നോ​ട്ട്

01:07 AM May 25, 2023 | Deepika.com
ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2023 സീ​സ​ണി​ൽ മും​ബൈ x ചെ​ന്നൈ ഗ്രാ​ൻ​ഡ് ഫൈ​ന​ൽ വ​രു​മോ ? ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​ത്തി​നാ​യി വെ​ള്ളി​വ​രെ കാ​ത്തി​രി​ക്ക​ണം.

ഐ​പി​എ​ൽ എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​നെ 81 റ​ൺ​സി​ന് ത​ക​ർ​ത്ത് മും​ബൈ ഇ​ന്ത്യ​ൻ​സ് ക്വാ​ളി​ഫ​യ​ർ ര​ണ്ടി​ന് യോ​ഗ്യ​ത നേ​ടി.

മും​ബൈ x ഗു​ജ​റാ​ത്ത് ക്വാ​ളി​ഫ​യ​ർ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. അ​തി​ൽ ജ​യി​ക്കു​ന്ന ടീം ​ഫൈ​ന​ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ നേ​രി​ടും. സ്കോ​ർ: മും​ബൈ 20 ഓ​വ​റി​ൽ 182/8. ല​ക്നോ 16.3 ഓ​വ​റി​ൽ 101. 3.3 ഓ​വ​റി​ൽ അ​ഞ്ച് റ​ൺ​സി​ന് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​കാ​ഷ് മ​ധ് വ​ൽ ആ​ണ് മും​ബൈ​ക്ക് മി​ന്നും ജ​യ​മൊ​രു​ക്കി​യ​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത മും​ബൈ​യു​ടെ ആ​ദ്യ വി​ക്ക​റ്റ് സ്കോ​ർ 30ൽ ​നി​ൽ​ക്കു​ന്പോ​ൾ വീ​ണു. 10 പ​ന്തി​ൽ 11 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ ന​വീ​ൻ ഉ​ൾ ഹ​ഖ് പു​റ​ത്താ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ഇ​ഷാ​ൻ കി​ഷ​നും (12 പ​ന്തി​ൽ 15) പ​വ​ലി​യ​ൻ​പൂ​കി.

അ​തോ​ടെ മും​ബൈ 4.2 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 38. മൂ​ന്നാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ കാ​മ​റൂ​ൺ ഗ്രീ​നും (23 പ​ന്തി​ൽ 41), നാ​ലാം ന​ന്പ​ർ ബാ​റ്റ​റാ​യ സൂ​ര്യ​കു​മാ​ർ യാ​ദ​വും (20 പ​ന്തി​ൽ 33) ചേ​ർ​ന്ന് മും​ബൈ സ്കോ​ർ 100 ക​ട​ത്തി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 38 പ​ന്തി​ൽ 66 റ​ൺ​സ് നേ​ടി.

22 പ​ന്തി​ൽ 26 റ​ൺ​സ് നേ​ടി​യ തി​ല​ക് വ​ർ​മ​യും 12 പ​ന്തി​ൽ 23 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യ നേ​ഹ​ൽ വ​ധീ​ര​യു​മാ​ണ് മും​ബൈ ഇ​ന്നിം​ഗ്സി​ൽ പി​ന്നീ​ട് ചെ​റു​ത്തു​നി​ന്ന​ത്. രോ​ഹി​ത്, ഗ്രീ​ൻ, സൂ​ര്യ​കു​മാ​ർ, തി​ല​ക് വ​ർ​മ എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ ന​വീ​ൻ ഉ​ൾ ഹ​ഖാ​ണ് ല​ക്നോ​യു​ടെ ബൗ​ളിം​ഗ് ആ​ക്ര​മ​ണം മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​ത്.