ബേസല്‍: വെസ്റ്റ്ഹാം യുണൈറ്റഡും ഫിയറന്റീനയും യൂറോപ്പ കോണ്‍ഫറൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടും.
രണ്ടാം പാദ സെമിഫൈനലിൽ ഡച്ച് ക്ലബ് എസെഡ് അക്മറിനെ എതിരില്ലാത്ത ഒരു ഗോളിനു മറികടന്നാണു വെസ്റ്റ്ഹാം കലാശപ്പോരിനു യോഗ്യത നേടിയത്. ഇരു പാദങ്ങളിലുമായി 3-1ന്റെ ജയം. പകരക്കാരനായി ഇറങ്ങിയ പാബ്ലോ ഫോർനാൽസാണു രണ്ടാം പാദത്തിൽ വിജയികൾക്കായി ഗോൾ നേടിയത്.
എഫ്സി ബേസലിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു തകർത്താണു ഫിയറന്റീന ഫൈനലിലെത്തിയത്. ആദ്യ പാദത്തിൽ 2-1ന്റെ പരാജയം ഏറ്റുവാങ്ങിയ ഫിയറന്റീനയുടെ കരുത്തുറ്റ തിരിച്ചുവരവ്. ഇരു പാദങ്ങളിലുമായി 4-3ന്റെ ജയം. നിക്കോളാസ് ഗോണ്‍സാലസിന്റെ ഇരട്ട ഗോളാണു ഫിയറന്റീന ജയത്തിന്റെ സവിശേഷത. ജൂണ്‍ എട്ടിനാണു ഫൈനൽ.
വെസ്റ്റ്ഹാം-ഫിയറന്റീന ഫൈനൽ
01:31 AM May 20, 2023 | Deepika.com