ന്യൂഡൽഹി: തന്റെ ഉടമസ്ഥതയിലുള്ള നാലുനില വീട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കു നൽകി ഡൽഹിയിലെ വനിതാ നേതാവ്. മഹിളാ കോൺഗ്രസ് സേവാദൾ നേതാവ് രാജ്കുമാരി ഗുപ്തയാണു ഡൽഹി മംഗോൾപുരി ഭാഗത്തുള്ള തന്റെ വീട് രാഹുലിനു നൽകിയത്.
വീട് രാഹുലിന്റെ പേരിലാക്കിയുള്ള രേഖയുമായി നിൽക്കുന്ന ചിത്രം ട്വിറ്റർ സന്ദേശത്തിൽ അവർ പങ്കുവച്ചു. “രാഹുലിനെ വീട്ടിൽനിന്ന് മോദിജിക്ക് ആട്ടിപ്പായിക്കാമായിരിക്കും. എന്നാൽ ജനങ്ങളുടെ മനസിൽനിന്ന് ആട്ടിപ്പായിക്കാൻ സാധിക്കില്ല’’ രാജ്കുമാരി ഗുപ്ത ട്വിറ്ററിൽ കുറിച്ചു.
മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിനെത്തുടർന്ന് എംപി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയും തുഗ്ലക് ലെയ്നിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് ലോക്സഭ ഹൗസിംഗ് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിരുന്നു.