അഹമ്മദാബാദ്: ഐപിഎൽ 2023 സീസണിന് കെങ്കേമത്തുടക്കം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടിമാരായ രഷ്മിക മന്ദാന, തമന്ന ഭാട്യ എന്നിവരുടെ നൃത്തങ്ങൾ ആഘോഷങ്ങൾക്കു തുടക്കമിട്ടു.
സംഗീതജ്ഞനും ഗായകനുമായ അരിജിത് സിംഗിന്റെ ചടുല താളം ഗാലറിയെ ഇളക്കിമറിച്ചു. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യപോലും അരിജിത് സിംഗിന്റെ താളത്തിനൊപ്പം തുള്ളി.
1500 ഡ്രോണ്‍ ഉപയോഗിച്ച് ഐപിഎൽ ട്രോഫിയുടെ മാതൃക ആകാശത്ത് ഡിസൈൻ തീർത്തതായിരുന്നു മറ്റൊരു ആകർഷണം.
ഐപിഎൽ 2023 സീസണിന് കെങ്കേമത്തുടക്കം
01:37 AM Apr 01, 2023 | Deepika.com