മുംബൈ: ഐഎസ്എൽ പ്ലേ ഓഫിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്, ബംഗളൂരു എഫ്സിക്കെതിരായ മത്സരം പൂർത്തിയാക്കാതെ കളംവിട്ട കേരള ബ്ലാസ്റ്റേഴ്സിനു വൻ തുക പിഴ വിധിച്ചേക്കും. അഞ്ചുകോടി രൂപ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ബ്ലാസ്റ്റേഴ്സിനു പിഴയിടുമെന്നാണു സൂചന.
പോയിന്റ് വെട്ടിച്ചുരുക്കുമെന്നും ടീമിനെ അയോഗ്യരാക്കുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായേക്കില്ല. കളിക്കാരെ മൈതാനത്തുനിന്ന് പിൻവലിച്ച മുഖ്യപരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനെതിരേ നടപടിയുണ്ടായേക്കും.നടപടിക്കെതിരേ ബ്ലാസ്റ്റേഴ്സിന് അപ്പീൽ നൽകാം.
ബംഗളൂരു എഫ്സി നായകൻ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെത്തുടർന്നാണു മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് കളംവിട്ടത്.
കേരള ബ്ലാസ്റ്റേഴ്സിനു വന്‍ തുക പിഴ വിധിക്കാന്‍ സാധ്യത
10:37 PM Mar 29, 2023 | Deepika.com