മുംബൈ: ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ ഇടംപിടിച്ചു മലയാളി താരം സഞ്ജു സാംസണ്. ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡിലാണു സഞ്ജു ഉൾപ്പെട്ടത്. ഇതാദ്യമായാണു ബിസിസിഐയുടെ കരാറിൽ സഞ്ജു ഇടംപിടിക്കുന്നത്.
ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന (ഏഴു കോടി) എ പ്ലസ് വിഭാഗത്തിൽ മൂന്നു പേരായിരുന്നത് ഇത്തവണ രവീന്ദ്ര ജഡേജയെക്കൂടി ഉൾപ്പെടുത്തി നാലാക്കി. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ പ്രകടനമാണു ജഡേജയ്ക്കു തുണയായത്. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റു താരങ്ങൾ.
സഞ്ജു കരാറിൽ
11:34 PM Mar 27, 2023 | Deepika.com