കേരളവർമ ചാന്പ്യൻ
12:01 AM Mar 25, 2023 | Deepika.com
വഴിത്തല (തൊടുപുഴ): പ്രഥമ ഫാ. ബ്രീഡ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ട്രോഫി തൃശൂർ കേരളവർമ കോളജിന്. ഫൈനലിൽ ചങ്ങനാശേരി എസ്ബി കോളജിനെയാണു കേരളവർമ തോൽപ്പിച്ചത്. സ്കോർ: 67-65. ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റി ടീമിനെ കീഴടക്കി കൊടകര സഹൃദയ കോളജ് മൂന്നാം സ്ഥാനം സ്വന്തമാക്കി.