+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിശബ്ദമാക്കാമെന്നു കരുതേണ്ട: കെ.സി. വേണുഗോപാൽ

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ​മാ​യി സ​ത്യം പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യെ ഭ​യ​പ്പെ​ടു​ത്തി നി​ശ​ബ്ദ​മാ​ക്കാ​മെ​ന്നു ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ഇ​നി​യു​മ​ത് തു​ട​രു​മെ​ന്നും കോ​ട​തി​വി​ധി​യെ നി
നിശബ്ദമാക്കാമെന്നു കരുതേണ്ട: കെ.സി. വേണുഗോപാൽ
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ​മാ​യി സ​ത്യം പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യെ ഭ​യ​പ്പെ​ടു​ത്തി നി​ശ​ബ്ദ​മാ​ക്കാ​മെ​ന്നു ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ഇ​നി​യു​മ​ത് തു​ട​രു​മെ​ന്നും കോ​ട​തി​വി​ധി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ​വേ​ണു​ഗോ​പാ​ൽ എം​പി.

സ​ത്യ​വും നീ​തി​യും ഭ​ര​ണ​കൂ​ടം ത​മ​സ്ക​രി​ക്കു​ന്പോ​ൾ അ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ക​യും അ​തു ജ​ന​ത്തോ​ട് നി​ർ​ഭ​യം വി​ളി​ച്ചു​പ​റ​യു​ക​യും ചെ​യ്യു​ന്ന നേ​താ​വാ​ണ് രാ​ഹു​ൽ​ഗാ​ന്ധി.

അ​തി​ന്‍റെ പേ​രി​ൽ ഇ​ഡി​യെ​യും സി​ബി​ഐയെ​യും പോ​ലീ​സി​നെ​യും ഉ​ൾ​പ്പെ​ടെ ദു​രു​പ​യോ​ഗം ചെ​യ്തു മോ​ദി ഭ​ര​ണ​കൂ​ടം ഉ​യ​ർ​ത്തി​യ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും രാ​ഹു​ൽ ത​ന്‍റേ​ട​ത്തോ​ടെ നേ​രി​ടു​ക​യും സ​ത്യം നി​ർ​ഭ​യ​മാ​യി ഉ​റ​ക്കെ വി​ളി​ച്ചുപ​റ​യു​ക​യും ചെ​യ്തു. അ​ത് അ​ദ്ദേ​ഹ​വും കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യും തു​ട​രു​ക​ത​ന്നെ ചെ​യ്യും.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ഇ​പ്പോ​ഴും കോ​ണ്‍ഗ്ര​സി​നു വി​ശ്വാ​സ​മു​ണ്ട്. മേ​ൽ​ക്കോ​ട​തി​ക​ളി​ൽ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പോ​രാ​ട്ടം തു​ട​രു​ന്ന​തോ​ടൊ​പ്പം ജ​ന​കീ​യ കോ​ട​തി​യി​ലും ശ​ക്ത​മാ​യ പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടു​ പോ​കും.

കേ​സു​ക​ൾ പ​ട​ച്ചു​ണ്ടാ​ക്കി രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ​ത്തെ ഞെ​ക്കി​ക്കൊ​ല്ലു​ന്ന മോ​ദി​സ​ർ​ക്കാ​രി​ന്‍റെ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് രാ​ഹു​ൽ​ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളെ​ന്നും ഇ​തൊ​ന്നും ക​ണ്ടു ഭ​യ​ന്നോ​ടു​ന്ന വ്യ​ക്തി​യ​ല്ല അ​ദ്ദേ​ഹ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.