ബ്രസൽസ്: റഷ്യൻ അധിനിവേശത്തെ ഫലപ്രദമായി ചെറുക്കാൻ യുക്രെയ്ന് അടുത്ത 12 മാസത്തേക്ക് പത്തുലക്ഷം റൗണ്ട് പീരങ്കിയുണ്ടകൾ നൽകാൻ യൂറോപ്യൻ നേതാക്കൾ ധാരണയായി.
27 അംഗ യൂറോപ്യൻ യൂണിയനിലെ വിദേശകാര്യമന്ത്രിമാരും പ്രതിരോധമന്ത്രിമായും ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി, ഇയു നേതാക്കൾക്ക് നന്ദി അറിയിച്ചു.
യുക്രെയ്നിൽ സൈനികമുന്നേറ്റം നടക്കുന്ന പ്രദേശം സന്ദർശിക്കാൻ ട്രെയിനിൽ സഞ്ചരിക്കവേയാണു സെലൻസ്കി യോഗത്തിൽ പങ്കെടുത്തത്. ആധുനിക വിമാനങ്ങളും മിസൈലുകളും നൽകണമെന്നു സെലൻസ്കി ആവശ്യപ്പെട്ടു.
ഒരു വർഷമായി തുടരുന്ന യുദ്ധത്തിൽ യുക്രെയ്ൻ ആയുധക്ഷാമം നേരിടുന്നുണ്ട്. യുക്രെയ്ന് സംയുക്തമായി ആയുധങ്ങൾ നൽകാനുള്ള പദ്ധതി എസ്റ്റോണിയൻ പ്രധാനമന്ത്രി കാജ കല്ലാസാണ് കഴിഞ്ഞ യോഗത്തിൽ അവതരിപ്പിച്ചത്. ഇതു യോഗം അംഗീകരിച്ചു.