ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 10.20ന് അനുഭവപ്പെട്ട ഭൂചലനം മൂന്നു സെക്കൻഡ് നീണ്ടു. പരിഭ്രാന്തരായ ജനം വീടുവിട്ടു പുറത്തേക്ക് ഓടി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു.