ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമാണ് ഇംഗ്ലണ്ടിലെ പ്രസംഗത്തിൽ ഉന്നയിച്ചതെന്നും ഇപ്പോഴും ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
അദാനി കുംഭകോണത്തിൽനിന്ന് ഒളിക്കാനായി ബിജെപി ഉയർത്തിയ ആരോപണങ്ങൾക്ക് ലോക്സഭയിൽ മറുപടി നൽകുമെന്നും വിദേശകാര്യമന്ത്രാലയത്തിനായുള്ള പാർലമെന്ററി കണ്‍സൾട്ടേറ്റീവ് കമ്മിറ്റിയിൽ യോഗത്തിൽ രാഹുൽ പറഞ്ഞു.
ഇന്ത്യയുടേത് ആഭ്യന്തര പ്രശ്നമാണെന്നാണ് തന്റെ മാതൃവിദ്യാലയമായ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രസംഗത്തിൽ പറഞ്ഞത്. ഇന്ത്യയിലെ പ്രശ്നങ്ങൾ ഇന്ത്യയിൽ പരിഹരിക്കും.ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ പേരിൽ ആർക്കും തന്നെ ദേശവിരുദ്ധൻ ആയി മുദ്രകുത്താൻ കഴിയില്ലെന്ന് ശനിയാഴ്ച നടന്ന പാർലമെന്ററി പാനൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.