+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർച്ച്ബിഷപ്പിന്‍റെ പ്രസംഗത്തിൽ പരിഭ്രാന്തിയെന്തിന്: വി. മുരളീധരൻ

മും​ബൈ: കേ​ന്ദ്ര​സ​ർ​ക്കാ​ർ റ​ബ​ർ വി​ല 300 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കു​മെ​ന്ന ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ഭ​ര​ണ​പ്ര​തി​പ​ക്ഷ​ത്തി​നു പ​രി​ഭ്രാ​ന്തി
ആർച്ച്ബിഷപ്പിന്‍റെ പ്രസംഗത്തിൽ പരിഭ്രാന്തിയെന്തിന്: വി. മുരളീധരൻ
മും​ബൈ: കേ​ന്ദ്ര​സ​ർ​ക്കാ​ർ റ​ബ​ർ വി​ല 300 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കു​മെ​ന്ന ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ത്തി​നു പ​രി​ഭ്രാ​ന്തി എ​ന്തി​നെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​രു​കൂ​ട്ട​രും ഭ​രി​ച്ചുമു​ടി​പ്പി​ച്ച കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ ബി​ജെ​പി​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ക്കു​ന്ന​തി​ൽ അ​സ്വ​സ്ഥ​ത പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. മാ​റി​മാ​റി ഭ​രി​ച്ച​വ​രു​ടെ വ​ഞ്ച​ന​യി​ൽ മ​നം​മ​ടു​ത്താ​ണു ക​ർ​ഷ​ക​ൻ ബി​ജെ​പി​യി​ൽ പ്ര​തീ​ക്ഷ വ​യ്ക്കു​ന്ന​ത്.

മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്കെ​തി​രേ രം​ഗ​ത്തുവ​രു​ന്ന എം.​വി. ഗോ​വി​ന്ദ​നും വി.​ഡി. സ​തീ​ശ​നും അ​ത് ഓ​ർ​ക്കു​ന്ന​തു ന​ല്ല​താ​ണെ​ന്നും വി. മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു. താ​ങ്ങു​വി​ല​യി​ലെ ത​ട്ടി​പ്പും ജ​പ്തി​ഭീ​ഷ​ണി​യും മൂ​ലം കേ​ര​ള​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​രു​ടെ ക​ണ​ക്ക് പു​റ​ത്തുവി​ട​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.