ഡോണാപോള (ഗോവ) : ഗോവ ഗവർണറും എഴുത്തുകാരനുമായ പി.എസ്. ശ്രീധരൻ പിള്ളയെ അമേരിക്കയിലെ ഫ്ലോറിഡ ആസ്ഥാനമായുള്ള ലോഗോസ് യൂനിവേഴ്സിറ്റി ഡി ലിറ്റ് നൽകി ആദരിച്ചു.
നിയമ രംഗത്തിന് വിശേഷിച്ചും നിയമ ഗ്രന്ഥങ്ങളുടെ രചനകളിലൂടെ നിയമ മേഖലയ്ക്കു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിനു ഡി ലിറ്റ് നൽകിയത്. 192 ഗ്രന്ഥങ്ങളുടെ കർത്താവായ പി.എസ്. ശ്രീധരൻ പിള്ള ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതോളം നിയമ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗുഡ്നസ് ടി.വി. എക്സി. ഡയറക്ടർ ഡോ. പി.സി. അലക്സ് ചാലങ്ങാടി അധ്യക്ഷത വഹിച്ചു.
ഗോവ ആർച്ച്ബിഷപ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, കുണ്ടൈ തപോഭൂമി ശ്രീദത്ത പത്മനാഭ പീഠ് മഠാധിപതി ബ്രഹ്മേശാനന്ദ, ലോഗോസ് യൂനിവേഴ്സിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിയും കോ-ഓഡിനേറ്ററുമായ ഡോ. സുശീൽ കുമാർ ശർമ, രാജ്ഭവൻ സെക്രട്ടറി എം.ആർ.എം. റാവു, ഡോ. അനിൽ മാത്യു , അജി വർക്കല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.