+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബഹുനിലകെട്ടിടത്തിനു തീപിടിച്ച് ആറു പേർ മരിച്ചു

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​നു തീ​പി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ അ
ബഹുനിലകെട്ടിടത്തിനു തീപിടിച്ച് ആറു പേർ മരിച്ചു
ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​നു തീ​പി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു.

ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം​നി​ല​യി​ൽ ആ​റു​പേ​രെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന ബോ​ധ​ര​ഹി​ത​രാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പു​ക ശ്വാ​സ​കോ​ശ​ത്തി​ലെ​ത്തി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

ആ​റു​പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്. ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​റി​യി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ റെ​സ്പോ​ൺ​സ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.