കോൽക്കത്ത: മുൻകേന്ദ്രമന്ത്രിയും പശ്ചിമബംഗാൾ ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ സത്യബ്രത മുഖർജി (90) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. കോൽക്കത്തയിലെ വസതിയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. അഡീഷണൽ സോളിസിറ്റർ ജനറൽ പദവിയിൽനിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്.
1999 ൽ ബിജെപി ടിക്കറ്റിൽ കൃഷ്ൻനഗർ മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലെത്തിയത്. വാജ്പേയി മന്ത്രിസഭയിൽ വളം-രാസവസ്തു മന്ത്രാലയത്തിന്റെയും വാണിജ്യ-വ്യവസായ വകുപ്പുകളുടേയും ചുമതലയായിരുന്നു.