ന്യൂഡല്‍ഹി: നിഷ്പക്ഷവും നിയമവിധേയവുമായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് പ്രതിജ്ഞാബദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. അതോടൊപ്പംതന്നെ ഭരണഘടനയ്ക്കു വിധേയപ്പെട്ടും കോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കണം.
ജനാധിപത്യം എന്നത് വിശദീകരിക്കാനാകാത്തവിധം ജനങ്ങളുടെ കരുത്തുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ജനാധിപത്യമെന്നത് ജനങ്ങളുടെ കൈകളിലൂടെയുള്ള സമാധാനപരമായ വിപ്ലവവും സ്വതന്ത്രവും നീതിയുക്തവുമായി നടത്തപ്പെടേണ്ടതുമാണെന്നും കോടതി വിശദീകരിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷന് ഭരണനിര്‍വഹണത്തിന്റെ എല്ലാത്തരത്തിലുമുള്ള അധീശത്വത്തില്‍നിന്നും അകന്നുനില്‍ക്കേണ്ട ഒന്നാണ്. ദുര്‍ബലമായ ഒരു തെരഞ്ഞെടുപ്പു കമ്മീഷന് അതിന്റെ ഫലപ്രാപ്തിയോടുകൂടിയുള്ള പ്രവര്‍ത്തനത്തില്‍നിന്ന് അകന്നുമാറും.
തെരഞ്ഞെടുപ്പു പ്രക്രിയ എറ്റവും ശുദ്ധീകരിക്കപ്പെട്ട രീതിയില്‍ നടന്നാല്‍ മാത്രമേ ജനാധിപത്യത്തിന് വിജയം കണ്ടെത്താന്‍ കഴിയൂ. അത് എല്ലായ്പോഴും ജനങ്ങളുടെ താത്പര്യങ്ങളുടെ പ്രതിഫലനംകൂടിയാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ചില മാധ്യമങ്ങൾ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.