കൊച്ചി: 2023 സീസൺ പ്രൈം വോളിബോൾ പോരാട്ടത്തിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത തണ്ടർബോൾട്ട്സും ബംഗലൂരു ടോർപ്പിഡോസുമാണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുക. നാളെ നടക്കുന്ന രണ്ടാം സെമിയിൽ കാലിക്കട്ട് ഹീറോസും അഹമ്മദാബാദ് ഡിഫെൻഡേഴ്സും ഏറ്റുമുട്ടും.
ലീഗിലെ അവസാന മത്സരത്തിൽ അഹമ്മദാബാദിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയ കോൽക്കത്ത പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അഹമ്മദാബാദ് രണ്ടാമതും കാലിക്കട്ട് മൂന്നാമതും ബംഗളൂരു നാലാമതുമാണ്.
പ്രൈം വോളി: ഇന്ന് സെമി
02:10 AM Mar 03, 2023 | Deepika.com