കീവ്: റഷ്യൻ പട്ടാളം യുക്രെയ്നിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. സാപോറിഷ്യയിലെ അഞ്ചുനില കെട്ടിടത്തിലാണു മിസൈൽ പതിച്ചത്. ആറു പേർക്കു പരിക്കേറ്റിട്ടുണ്ട്. 11 പേരെ രക്ഷപ്പെടുത്തിയതായി ദ്രുതകർമസേന അറിയിച്ചു. മിസൈൽ ആക്രമണത്തിൽ കെട്ടിടത്തിന്റെ പലനിലകളും തകർന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി പറഞ്ഞു.