ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്കെയിലിൽ 5.6 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 6.05 നാണു ഭൂചലനമുണ്ടായത്. തെക്കൻ തീരത്തെ പെസിസീർ സെലാതാനിലാണു ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടില്ല.