മനില: സെൻട്രൽ ഫിലിപ്പീൻസിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഇടതു വിമതർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ബുധനാഴ്ച രാത്രി നെഗ്രോസ് ഒക്സിഡെന്റൽ പ്രവിശ്യയിലായിരുന്നു സംഭവം. ന്യൂ പീപ്പിൾസ് ആർമി എന്ന സംഘടനയിലെ ഇരുപതംഗ സംഘവുമായിട്ടാണു സൈന്യം ഏറ്റുമുട്ടിയത്. രണ്ടായിരത്തോളം പേർ അംഗങ്ങളായ ഈ സംഘടന 1969 മുതൽ സർക്കാരുമായി പോരാട്ടത്തിലാണ്.