ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇറാനിൽ നടത്തിയ പരിശോധനയിൽ 83.7 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം കണ്ടെത്തിയതായി റിപ്പോർട്ട്. 90 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് അണുബോംബ് നിർമിക്കാനാകും.
സംഭവത്തിൽ ആണവോർജ ഏജൻസി ഇറാനോടു വിശദീകരണം തേടിയിട്ടുണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. സന്പുഷ്ടീകരണ പ്രക്രിയയിൽ ഉണ്ടായ വ്യതിയാനം മൂലമാണ് ഇതു സംഭവിച്ചതെന്നാണ് ഇറാൻ പറയുന്നത്.
സന്പുഷ്ടീകരണ തോത് 60 ശതമാനംവരെ ഉയർത്തിയിട്ടുണ്ടെന്ന് ഇറാൻ സമ്മതിച്ചിട്ടുള്ളതാണ്. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനുള്ള കരാറിൽനിന്ന് യുഎസിലെ ട്രംപ് ഭരണകൂടം 2018ൽ ഏകപക്ഷീയമായി പിന്മാറിയതിനു ശേഷമാണു സന്പുഷ്ടീകരണത്തോത് ഉയർത്താൻ തുടങ്ങിത്.
ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കരാർ പുനരുജ്ജീവിപ്പിക്കാൻ താത്പര്യമുണ്ടെങ്കിലും ഇതിനുള്ള ചർച്ചകൾ എങ്ങുമെത്തുന്നില്ല. കരാർ പ്രകാരം ഇറാൻ 3.67 ശതമാനം തോതിലേ യുറേനിയം സന്പുഷ്ടീകരിച്ചിരുന്നുള്ളൂ.