ക്രോട്ടോൺ: ഇറ്റലിയൻ തീരത്തിനു സമീപം കടലിൽ അഭയാർഥി ബോട്ട് തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. യൂറോപ്പിലേക്ക് അനധികൃതമായി കടക്കുന്നതിനായി ബോട്ടിലുണ്ടായിരുന്നവർ എണ്ണായിരം യൂറോ വീതം നൽകിയിരുന്നതായി അധികൃതർ അറിയിച്ചു.
തുർക്കിയിൽനിന്നാണ് ബോട്ട് ഇറ്റലിയിലേക്കു പുറപ്പെട്ടത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുള്ള അഭയാർഥികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ ക്രോട്ടോണിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.