+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോട്ട് എണ്ണൽ യന്ത്രമുണ്ടെന്നു ഖാ​ർ​ഗെ​; തമാശയാക്കി ഉപരാഷ്ട്രപതി

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് എ​ണ്ണു​ന്ന യ​ന്ത്ര പ​രാ​മ​ർ​ശം പാ​ർ​ല​മെ​ന്‍റി​ൽ ത​മാ​ശ​യോ​ടെ നേ​രി​ട്ട് ഉ​പ​രാ​ഷ‌്ട്ര​പ​തിയും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​നു​മാ​യ ജ​ഗ​ദീ​പ് ധ​ൻ​ക​ർ. കൈ ​കൊ​ണ്ട് നോ​ട്ട് എ​ണ്
നോട്ട് എണ്ണൽ യന്ത്രമുണ്ടെന്നു ഖാ​ർ​ഗെ​; തമാശയാക്കി ഉപരാഷ്ട്രപതി
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് എ​ണ്ണു​ന്ന യ​ന്ത്ര പ​രാ​മ​ർ​ശം പാ​ർ​ല​മെ​ന്‍റി​ൽ ത​മാ​ശ​യോ​ടെ നേ​രി​ട്ട് ഉ​പ​രാ​ഷ‌്ട്ര​പ​തിയും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​നു​മാ​യ ജ​ഗ​ദീ​പ് ധ​ൻ​ക​ർ.

കൈ ​കൊ​ണ്ട് നോ​ട്ട് എ​ണ്ണു​ന്ന രീ​തി മാ​റ്റി ഇ​പ്പോ​ൾ നോ​ട്ട് എ​ണ്ണു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യെ​ന്നു ധ​ൻ​ക​ർ ത​ന്നോ​ടു പ​റ​ഞ്ഞ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​ണു രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ചി​രി​യോ​ടെ പ​രാ​മ​ർ​ശ​ത്തെ നേ​രി​ട്ട ഉ​പ​രാ​ഷ‌്ട്ര​പ​തി, താ​ൻ അ​ങ്ങി​നെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു പ്ര​തി​ക​രി​ച്ചു. ഇ​തു ക​ണ്ടി​ട്ട് താ​ങ്ക​ൾ എ​നി​ക്കെ​തി​രേ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) രൂ​പീ​ക​രി​ക്കു​മെ​ന്നു തോ​ന്നു​ന്ന​ല്ലോ എ​ന്നും ത​മാ​ശ​യാ​യി ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ സ​ഭ ഒ​ന്ന​ട​ങ്കം ചി​രി​യി​ല​മ​ർ​ന്നു.

ധ​ൻ​ക​റി​ന്‍റെ നോ​ട്ട് എ​ണ്ണ​ൽ യ​ന്ത്ര​ത്തി​ന്‍റെ കാ​ര്യം സ​ഭ​യി​ൽ പ​റ​യാ​മോ​യെ​ന്നു ചോ​ദി​ച്ചാ​യി​രു​ന്നു ഖാ​ർ​ഗെ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​തൊ​ന്നും കു​ഴ​പ്പ​മി​ല്ലെ​ന്നും ഉ​പ​രാ​ഷ‌്ട്ര​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഷ‌്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തിന്‍മേലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് അ​ദാ​നി വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ നോ​ട്ട് എ​ണ്ണ​ൽ യ​ന്ത്ര പ​രാ​മ​ർ​ശം.