ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്തു.
നേരത്തേ, ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റീസ് വിനോദ് ചന്ദ്രനെ നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തിരുന്നു.
ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള ശിപാർശ കേന്ദ്രം തള്ളിയതിനു പിന്നാലെയാണ് കൊളീജിയം പുതിയ ശിപാർശ നൽകിയത്. ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തേയ്ക്ക് ജസ്റ്റിസ് സന്ദീപ് മെഹ്ത്തയെ സുപ്രീംകോടതി പകരം ശിപാർശ ചെയ്തിട്ടുണ്ട്.
രാജസ്ഥാൻ ഹൈക്കോടതിയിലെ ജസ്റ്റീസ് സന്ദീപ് മേത്തയെ ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കും ജസ്റ്റീസ് സബീനയെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ജസ്റ്റീസ് സ്ഥാനത്തേയ്ക്കും ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസായി അപരേഷ് കുമാർ സിംഗിനെയും കൊളീജിയം ശിപാർശ ചെയ്തു.
നിലവിൽ ഒറീസ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ജസ്വന്ത് സിംഗിനെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കണമെന്ന് ജനുവരി 25ന് കൊളീജിയം നിർദ്ദേശിച്ചിരുന്നു. ഈ നിർദേശത്തിൽ കേന്ദ്രസർക്കാർ ഇതുവരെ നടപടിയെടുത്തിട്ടില്ല.
ഫെബ്രുവരി 22 ന് ജസ്റ്റീസ് സിംഗ് വിരമിച്ചാൽ ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അപരേഷ് കുമാർ സിംഗിനെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാനാണ് സുപ്രീംകോടതിയുടെ ശിപാർശ.