അങ്കാറ: തുർക്കിയിലും സിറിയയിലുമായി 11,000ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകന്പത്തിൽ ദുരിതമനുഭവിക്കുന്നവരുടെ സഹായത്തിനായി പോർച്ചുഗൽ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പിട്ട ജഴ്സി ലേലത്തിന്.
റൊണാൾഡോയുടെ മുൻ ക്ലബ്ബായ യുവന്റസ് ജഴ്സിയാണ് ലേലത്തിൽ വച്ചിരിക്കുന്നത്. റൊണാൾഡോയുടെ ഒപ്പം യുവന്റസിൽ ഉണ്ടായിരുന്ന തുർക്കിക്കാരനായ മെറിഹ് ഡെമിറലാണ് ജഴ്സി ലേലത്തിൽ വച്ചത്.
തുർക്കിയിലെയും സിറിയയിലെയും നിജസ്ഥിതി റൊണാൾഡോയ ധരിപ്പിച്ചെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ജഴ്സി ലേലത്തിനു വച്ചിരിക്കുന്നതെന്നും ഡെമിറൽ അറിയിച്ചു. 2019-22 കാലഘട്ടത്തിലാണ് ഡെമിറൽ യുവന്റസിനായി കളിച്ചത്. 2022 മുതൽ ഇറ്റാലിയൻ ക്ലബ്ബായ അത്ലാന്തയിലാണ്. 2018-21 കാലഘട്ടത്തിലാണ് റൊണാൾഡോ യുവന്റസിനായി ബൂട്ടണിഞ്ഞത്.
തുർക്കി ഭൂകന്പം: റൊണാൾഡോ ഒപ്പിട്ട ജഴ്സി ലേലത്തിന്
11:43 PM Feb 08, 2023 | Deepika.com