മുംബൈ: മഹാരാഷ്ട്ര കോൺഗ്രസിലെ ഭിന്നതയെത്തുടർന്ന് ബാലാസാഹെബ് തോറാട്ട് നിയമസഭാ കക്ഷി നേതാവ്സ്ഥാനം രാജിവച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെയുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണം.
രാജിക്കത്ത് പാർട്ടി ഹൈക്കമാൻഡിന് അയച്ചു. പഠോളെയുമായി ചേർന്ന് പ്രവർത്തിക്കാനാകുന്നില്ലെന്നും തീരുമാനങ്ങളെടുക്കുന്നതിനു മുന്പ് ആലോചിക്കാറില്ലെന്നും കാണിച്ച് തോറാട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു കത്തയച്ചിരുന്നു. മുന്പ് പല പ്രാവശ്യം മഹാരാഷ്ട്ര മന്ത്രിയായിട്ടുള്ള തോറാട്ട് എംപിസിസി അധ്യക്ഷനുമായിരുന്നു.
ഈയിടെ നടന്നലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ തോറാട്ടിന്റെ മരുമകൻ സത്യജിത് താംബെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചിരുന്നു. സത്യജിത്തിന്റെ പിതാവും സിറ്റിംഗ് എംഎൽസിയുമായ സുധീർ താംബെ മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനെത്തുടർന്നാണ് സത്യജിത് സ്വതന്ത്രനായി രംഗത്തെത്തിയത്.
ഈ വിഷയത്തിൽ ബാലാസാഹെബ് തോറാട്ട് സത്യജിത്തിനു പിന്തുണ നല്കിയെന്നു നാനാ പഠോളെ പക്ഷം ആരോപിക്കുന്നു. അതേസമയം, തോറാട്ടിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്നും എതാനും ദിവസങ്ങളായി തങ്ങളോട് തോറാട്ട് സംസാരിക്കാറില്ലെന്നും നാനാ പഠോളെ പ്രതികരിച്ചു. ഇതിനിടെ ബാലാസാഹെബ് തോറാട്ടിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബാവൻകുളെ പറഞ്ഞു.
അഹമ്മദ്നഗർ ജില്ലയിലെ സംഗാംനേർ മണ്ഡലത്തെയാണ് തോറാട്ട് പ്രതിനിധീകരിക്കുന്നത്. ഉറച്ച കോൺഗ്രസുകാരനായ തോറാട്ടിന് അഹമ്മദ്നഗർ മേഖലയിൽ നല്ല സ്വാധീനമുണ്ട്.