മുസാഫർപുർ: ബ്രാഹ്മണർക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരേ ബിഹാറിലെ കോടതിയിൽ പരാതി.
അഭിഭാഷകനായ സുധീർകുമാർ ഓജയാണു മുസാഫർപുരിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഈ മാസം 20നു പരിഗണിക്കും. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കവേ ഭാഗവത്, പണ്ഡിറ്റുകളെ മോശമായി ചിത്രീകരിച്ചെന്നാണു പരാതിയുടെ ഉള്ളടക്കം.