+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി മേയർ തെരഞ്ഞെടുപ്പ്: സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎപി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നാ​മ​തും ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​
ഡൽഹി മേയർ തെരഞ്ഞെടുപ്പ്: സുപ്രീംകോടതിയെ  സമീപിക്കുമെന്ന് എഎപി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നാ​മ​തും ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ. ബി​ജെ​പി​യു​ടെ 15 വ​ർ​ഷ​ത്തെ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചാ​ണ് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ എ​എ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത പ​ത്ത് കൗ​ണ്‍സി​ല​ർ​മാ​രു​ടെ വോ​ട്ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പു ത​ട​സ​പ്പെ​ടു​ത്തി​യ​ത്. മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ആ​ക്ട് അ​നു​സ​രി​ച്ച് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്ക് കൗ​ണ്‍സി​ൽ യോ​ഗ​ങ്ങ​ളി​ൽ വോ​ട്ട​വ​കാ​ശ​മി​ല്ല.

എ​ന്നാ​ൽ, വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി രൂ​ക്ഷ പ്ര​തി​ഷേ​ധ​മാ​ണ് കൗ​ണ്‍സി​ലി​ൽ ന​ട​ത്തി​യ​ത്. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് എ​എ​പി നേ​താ​വ് അ​തി​ഷി പ​റ​ഞ്ഞു.