സിംല: ഹിമാചൽപ്രദേശിലെ ലഹൗൽ സ്പിതി ജില്ലയിലെ ഷിൻകുള-ദർച്ച റോഡിലേക്കു മഞ്ഞുമലയിടിഞ്ഞുവീണ് തൊഴിലാളികളായ രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി. റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്ന ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
നേപ്പാൾ സ്വദേശി രാം ബുദ്ധ, ചന്പ സ്വദേശി രാകേശ് എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. നേപ്പാൾ സ്വദേശി പസംഗ് ചെറിംഗ് ലാമയ്ക്കായി ദുരന്തനിവാരണ സേന തെരച്ചിൽ നടത്തുകയാണ്.