ലോസ് ആഞ്ചലസ്: മൂന്നാം തവണയും ഗ്രാമിയിൽ തിളങ്ങി ഇന്ത്യൻ ഗായകൻ റിക്കി കെജ്. സ്കോട്ടീഷ് അമേരിക്കൻ ഗായകൻ സ്റ്റുവർട്ട് കോംപ്ലൻഡിനൊപ്പം ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിനാണ് റിക്കി കെജിനു പുരസ്കാരം. മൂന്നാം തവണയാണ് കെജ് ഗ്രാമി നേടുന്നത്. 2022 ൽ മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി പുരസ്കാരവും കേജും കോംപ്ലൻഡും പങ്കിട്ടിരുന്നു.
2015 ൽ പുറത്തിറക്കിയ വിൻഡ്സ് ഓഫ് സംസാരയ്ക്കും കെജിനു പുരസ്കാരം ലഭിച്ചു. ഗ്രാമി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്, ബംഗളൂരുവിൽ താമസിക്കുന്ന കെജ്.
അമേരിക്കൻ ഗായിക ബിയോൺസെയ്ക്കു മികച്ച ഡാൻസ് ഇലക്ട്രോണിക്സ് മ്യൂസിക് റിക്കാർഡ്, മികച്ച ട്രെഡീഷനൽ ആർ ആൻഡ് ബി പെർഫോമൻസ് വിഭാഗങ്ങളിൽ ഇരട്ട പുരസ്കാരം ലഭിച്ചു. ഇതോടെ ഏറ്റവുമധികം പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന സംഗീതജ്ഞയെന്ന ബഹുമതിയും ബിയോൺസെ സ്വന്തമാക്കി.