കൊച്ചി: സന്തോഷ്ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി കേരള ടീം ഇന്നു പുറപ്പെടും. ഈ മാസം പത്തിന് ഒഡീഷയിലെ ഭുവനേശ്വറിലാണു മത്സരം ആരംഭിക്കുക. ഇന്നു വൈകുന്നേരം ആറിന് എറണാകുളത്തുനിന്നു ട്രെയിന്‍ മാര്‍ഗമാണു ടീം ഭുവനേശ്വറിലേക്കു യാത്ര തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ സന്തോഷ് ട്രോഫി കിരീടം നിലനിര്‍ത്തുകയെന്നതാണു ടീമിന്റെ പ്രധാന ലക്ഷ്യം. പ്രാഥമിക റൗണ്ടില്‍ പുറത്തെടുത്ത മികച്ച പ്രകടനവും ഗോള്‍ നേട്ടവും ഫൈനല്‍ റൗണ്ടിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.
ഫൈനല്‍ റൗണ്ടിനുള്ള 22 അംഗ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രതിഭാധനരായ യുവനിരതന്നെയാണ് ഇക്കുറിയും ടീമിന്റെ കരുത്ത്. 22 അംഗ ടീമില്‍ 16 പേര് പുതുമുഖങ്ങളാണ്. മുമ്പ് സന്തോഷ് ട്രോഫി കളിച്ച അഞ്ചു പേർ ടീമിലുണ്ട്. ക്യാപ്റ്റനും ടീമിന്റെ ഗോള്‍കീപ്പറുമായ മിഥുനെ കൂടാതെ കഴിഞ്ഞവര്‍ഷം കിരീടം നേടിയ ടീമിലെ നിജോ ഗില്‍ബര്‍ട്ട് ഇത്തവണയും ടീമിലുണ്ട്.
കേരളം ഇന്നു പുറപ്പെടും
12:13 AM Feb 06, 2023 | Deepika.com