ഗോകുലം തോറ്റു...
12:08 AM Feb 06, 2023 | Deepika.com
ഇംഫാൽ (മണിപുർ): ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സിക്ക് സീസണിലെ നാലാം തോൽവി. നെറോകയോട് 2-1ന് ഗോകുലം പരാജയപ്പെട്ടു. സ്വീഡൻ ഫെർണാണ്ടസ് (11’), മിർജലോൽ കൊസിമോവ് (63’) എന്നിവരായിരുന്നു നെറോകയുടെ ഗോൾ നേടിയത്. അമിനു ബൗബ (77’) ഗോകുലത്തിന്റെ ഗോൾ നേടി.