ന്യൂഡൽഹി: സുപ്രീംകോടതിയിലേക്കുള്ള അഞ്ച് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രം അംഗീകാരം നൽകി. ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയെന്ന് നിയമമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പങ്കജ് മിത്തൽ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് സഞ്ജയ് കരോൾ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പി.വി. സഞ്ജയ് കുമാർ, പാറ്റ്ന ഹൈക്കോടതി ജഡ്ജി അഹ്സനുദീൻ അമാനുള്ള, അലാഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരുടെ നിയമനത്തിനാണ് അംഗീകാരം നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബർ 13നാണ് സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്തത്.
നിയമനം ഇത്രയും കാലം നീണ്ടുപോയതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു.