ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടേബിൾ ടോപ്പർമാരായ ആഴ്സണൽ എവർട്ടണിനോട് 1-0ന് ആഴ്സണൽ പരാജയപ്പെട്ടു.
ജയിംസ് തർക്കോവിസ്കിയുടെ (60’) വകയായിരുന്നു എവർട്ടണിന്റെ ഗോൾ. തരംതാഴ്ത്തൽ ഭീഷണിയിലുള്ള ടീമാണ് എവർട്ടൺ. 50 പോയിന്റുമായാണ് ആഴ്സണൽ ലീഗിന്റെ തലപ്പത്തുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി മൂന്നാം സ്ഥാനത്ത് (42 പോയിന്റ്) എത്തി. മാഞ്ചസ്റ്റർ സിറ്റിയാണ് (45) രണ്ടാം സ്ഥാനത്ത്.
മുന്പൻ മുട്ടുകുത്തി
01:00 AM Feb 05, 2023 | Deepika.com