തക്കല: മിഷന് ലീഗ് അന്തര്‍ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അന്തര്‍ദേശീയ പ്രസിഡന്റായി ഡേവീസ് വല്ലൂരാനെയും (എറണാകുളം) ജനറല്‍ സെക്രട്ടറിയായി ബിനോയി പള്ളിപ്പറമ്പിലിനെയും (പാലാ) ജനറല്‍ ഓര്‍ഗനൈസറായി ജോണ്‍ കൊച്ചുചെറുനിലത്തിനെയും (ബല്‍ത്തങ്ങാടി) തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചേര്‍ന്ന ഇന്ത്യയിലെയും വിദ്ദേശങ്ങളിലെയും ഭാരവാഹികളുടെ യോഗമാണ് അന്തര്‍ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.