2023, 2024 ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പ് ഇന്ത്യയിൽ നടക്കുമെന്ന് വോളിബോൾ വേൾഡും എഫ്ഐവിബിയും (ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പ്രൈം വോളി ചാന്പ്യന്മാർക്ക് ലോക ക്ലബ് പോരാട്ടത്തിനുള്ള അവസരവും തുറന്നു. ആതിഥേയ ടീം എന്ന നിലയിലാണ് ലോക ക്ലബ് ചാന്പ്യൻഷിപ്പ് ടിക്കറ്റ് ലഭിക്കുക. ഡിസംബർ ആറിനും പത്തിനും ഇടയിലായിരിക്കും ലോക ക്ലബ് ചാന്പ്യൻഷിപ്പ്.
വനിതാ ലീഗ്
പ്രൈം വോളിയുടെ തിളക്കത്തിലേക്ക് വനിതാ ടീമുകളും വൈകാതെയെത്തുമെന്ന് സംഘാടകർ അറിയിച്ചു. അതിനായി വരുംവർഷങ്ങളിൽ 70-100 കളിക്കാരെ കണ്ടെത്താനും പദ്ധതിയുണ്ട്. ഉത്തരേന്ത്യയിൽനിന്ന് ഒരു ടീംകൂടി പ്രൈം വോളിബോളിന്റെ ഭാഗമായി വൈകാതെ എത്തുമെന്നും സംഘാടകർ വ്യക്തമാക്കി.
മലയാളത്തിലും
പ്രൈം വോളിബോളിൽ ഇത്തവണ മലയാളത്തിലും കമന്ററിയുണ്ടാകും. സോണി സ്പോർട്സ് ആണ് പ്രൈം വോളി സംപ്രേഷണം ചെയ്യുക. സോണി സ്പോർട്സ് ടെൻ 2ലാണ് മലയാളത്തിൽ കമന്ററി.
15 പോയിന്റ്
ആദ്യം 15 പോയിന്റ് നേടുന്ന ടീമിന് സെറ്റ് എന്ന രീതിയിലാണ് പ്രൈം വോളിബോൾ നിയമം. 15-14നും സെറ്റ് അവസാനിക്കും. അഞ്ച് സെറ്റ് മത്സരമാണ്. 5-0ന് ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ് ലഭിക്കും. 4-1, 3-2 എന്നിങ്ങനെ ജയിക്കുന്ന ടീമിന് രണ്ടു പോയിന്റ് മാത്രം. ലീഗ് ടേബിളിൽ ആദ്യ നാല് സ്ഥാനക്കാർ സെമിയിൽ ഇടംപിടിക്കും. പോയിന്റ് നിലയിൽ തുല്യത വന്നാൽ, ലീഗ് റൗണ്ടിൽ ആകെ ജയിച്ച സെറ്റുകളുടെ എണ്ണം കണക്കാക്കും.
സെമി, ഫൈനൽ മത്സരങ്ങൾ ബെസ്റ്റ് ഓഫ് ഫൈവ് ആണ്. അതായത് മൂന്ന് സെറ്റ് ആദ്യം നേടുന്ന ടീം ജയിക്കും.
ലോക പോരാട്ടം
04:45 AM Feb 04, 2023 | Deepika.com