മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ 2-1ന് റയൽ ബെറ്റിസിനെ കീഴടക്കി. റാഫീഞ്ഞ (65’), റോബർട്ട് ലെവൻഡോവ്സ്കി (80’) എന്നിവരുടെ ഗോളിലാണ് ബാഴ്സ ജയം സ്വന്തമാക്കിയത്. ബെറ്റിസിന്റെ ഗോൾ സെൽഫിലൂടെ കൗണ്ടെ സമ്മാനിച്ചതായിരുന്നു.
ഇതോടെ 19 മത്സരങ്ങളിൽനിന്ന് ബാഴ്സ 50 പോയിന്റ് തികച്ചു. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 18 മത്സരങ്ങളിൽ 42 പോയിന്റേയുള്ളൂ.
ബാഴ്സ@50
02:47 AM Feb 03, 2023 | Deepika.com