ബയേണ്‍ ക്വാർട്ടറിൽ
02:47 AM Feb 03, 2023 | Deepika.com
മ്യൂണിക്: ജർമൻ കപ്പ് ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്ക് ക്വാർട്ടറിൽ. 4-0ന് മെയ്ന്റ്സിനെ തോൽപ്പിച്ചാണ് ബയേണ്‍ മ്യൂണിക്കിന്റെ ക്വാർട്ടർ പ്രവേശം. ബയേണിനായി മാക്സിം ചോപ്പൊ മോട്ടിംഗ് (17’), ജമാൽ മുസ്യാല (30’), ലെറോയ് സനെ (44’), അൽഫോൻസൊ ഡേവിസ് (83’) എന്നിവർ ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ജനുവരി ട്രാൻസ്ഫറിലൂടെ ടീമിലെത്തിയ ജാവൊ കാൻസെലൊയെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉൾപ്പെടുത്തിയായിരുന്നു ബയേണ്‍ ഇറങ്ങിയത്.