മനില: അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഫിലിപ്പീൻസിൽ. തായ്വാനിലും ദക്ഷിണചൈനാ കടലിലും ചൈന ഉയർത്തുന്ന ഭീഷണി തടയുന്നതിനായി ഫിലിപ്പീൻസ് സൈനിക ക്യാന്പുകളിൽ കൂടുതൽ യുഎസ് സൈന്യത്തെ വിന്യസിക്കുന്നതും കൂടുതൽ ആയുധങ്ങൾ നൽകുന്നതും സംബന്ധിച്ച ചർച്ചകൾക്കായാണു സന്ദർശനമെന്നാണു റിപ്പോർട്ട്.