ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പാക്കിസ്ഥാനി താലിബാൻ ഭീകരർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു.
മിയാൻവാലിയിലെ മകേർവാൾ പോലീസ് സ്റ്റേഷനിലായിരുന്നു ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്. സായുധരായ ഇരുപതോളം തെഹ്രീക്-താലിബാൻ(ടിടിപി) ഭീകരർ സംഘത്തിലുണ്ടായിരുന്നു. എന്നാൽ, സുരക്ഷാസേന ഭീകരരുടെ ആക്രമണശ്രമം വിഫലമാക്കി. ഏറ്റുമുട്ടൽ രണ്ടുമണിക്കൂറിലേറെ നീണ്ടു. പാക്കിസ്ഥാനി താലിബാൻ എന്നറിയപ്പെടുന്ന ടിടിപി ഭീകരർ കഴിഞ്ഞ ദിവസം പെഷവാറിലെ മോസ്കിൽ നടത്തിയ ചാവേർ ആക്രമണത്തിൽ 101 പേർ കൊല്ലപ്പെട്ടിരുന്നു.