ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് 2.41 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2013-14 സാന്പത്തിക വർഷത്തിനു ശേഷം റെയിൽവേക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്.
2014ൽ റെയിൽവേക്ക് ലഭിച്ചത് 45,980 കോടി രൂപയായിരുന്നു. അതിന് പുറമേ കേന്ദ്ര ബജറ്റിൽ നൂറ് അടിയന്തര ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കൽക്കരി, വളം, ഭക്ഷ്യ ധാന്യങ്ങൾ എന്നിവയുടെ നീക്കത്തിന് വേണ്ടിയുള്ളതാണ് ഈ പദ്ധതികൾ. 15,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ഉൾപ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയിൽ നടത്തുക.
പ്രീമിയർ ട്രെയിനുകളുടെ ആയിരം കോച്ചുകൾ നവീകരിക്കും. ശതാബ്ദി, രാജധാനി, തേജസ്, തുരന്തോ ട്രെയിനുകളുടെ കോച്ചുകളാണ് നവീകരിക്കുന്നത്. പുതിയ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി യാത്രാ സൗഹൃദത്തോടെയുള്ള സൗകര്യങ്ങളാകും കോച്ചുകളിൽ കൂട്ടിച്ചേർക്കുക. കൂടുതൽ വന്ദേഭാരത് എക്സപ്രസ് ട്രെയിനുകൾ ആരംഭിക്കും. വിനോദ സഞ്ചാര വികസനം ലക്ഷ്യം വച്ച് നൂറിലേറെ വിസ്റ്റാഡോം കോച്ചുകൾ നിർമിക്കും.
35 ഹൈഡ്രജൻ ഫ്യുവൽ എഫിഷന്റ് ട്രെയിനുകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. 4500 പുതിയ കോച്ചുകളും 50000 എൽഎച്ച്ബി കോച്ചുകളും 58,000 വാഗണുകളും നിർമിക്കും. കോച്ചുകളിലും സ്റ്റേഷനുകളിലും ഉള്ള ക്ലീനിംഗ് കോണ്‍ട്രാക്ടുകളുടെ എണ്ണം വർധിപ്പിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
വ്യോമയാനം
പുതിയ അൻപതു വിമാനത്താവളങ്ങൾ നിർമിക്കുമെന്ന്് കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഹെലിപോർട്ടുകൾ, വാട്ടർ എയ്റോഡ്രോമുകൾ ആധുനീക ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവയും വികസിപ്പിക്കും. പ്രാദേശിക വ്യോമ ഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.