ന്യൂഡൽഹി: 2023-24 സാന്പത്തിക വർഷം ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 38 ശതമാനം വെട്ടിക്കുറച്ചു. 3097.60 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
2022-23 സാന്പത്തികവർഷം ന്യൂനപക്ഷ മന്ത്രാലയത്തിന് അനുവദിച്ചിരുന്നത് 5020.50 കോടി രൂപയായിരുന്നു. ഇത്തവണ അനുവദിച്ചതിൽ 1689 കോടി രൂപ വിദ്യാഭ്യാസ ശക്തീകരണത്തിനാണ്. ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി കേന്ദ്ര ബജറ്റിനെ പ്രകീർത്തിച്ചു.