ന്യൂഡൽഹി: തുറമുഖ നഗരമായ വിശാഖപട്ടണം തലസ്ഥാനമാക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢി. വരുംനാളുകളിൽ തലസ്ഥാനമാകാൻ പോകുന്ന വിശാഖപട്ടണത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുകയാണെന്ന് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം ഓഫീസും അവിടെ തുറക്കും.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ കൃഷ്ണാ നദിക്കരയിലെ അമരാവതി തലസ്ഥാനമാക്കാനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്നു വ്യക്തമായി. ഒന്പതുവർഷം മുന്പ് തെലുങ്കാനയുടെ രൂപീകരണത്തോടെയാണ് ഹൈദരാബാദിനു പകരമായി ആന്ധ്രപ്രദേശിനു പുതിയ തലസ്ഥാനം കണ്ടെത്തേണ്ടിവന്നത്.