ന്യൂഡൽഹി: മൊബൈൽ ഫോൺ ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണെന്ന് സാമ്പത്തിക സർവേ. 2015ൽ ആറു കോടി മൊബൈൽ ഫോണുകളായിരുന്നു രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത്. 2022ൽ ഇത് 31 കോടിയായി ഉയർന്നു.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം വലിയ വളർച്ച നേടി. 2018 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-നവംബർ കാലഘട്ടത്തിൽ 3.9 ബില്യൺ അമേരിക്കൻ ഡോളറിന്റെ കയറ്റുമതിയുണ്ടായത് 2023 ഏപ്രിൽ-നവംബർ കാലത്ത് 13.8 ബില്യൺ അമേരിക്കൻ ഡോളറിന്റേതായി ഉയർന്നു.
രാജ്യത്തെ വ്യവസായ മേഖല വളർച്ചയുടെ പാതയിലാണെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. ജിഡിപിയുടെ 31 ശതമാനവും വ്യവസായ മേഖലയിൽനിന്നാണ്. 12.1 കോടി തൊഴിലും വ്യവസായ മേഖലയുടെ സംഭാവനയാണ്.
2030 ആകുമ്പോഴേക്കും രാജ്യത്ത് വർഷം ഒരു കോടി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2022-2030 കാലയളവിൽ ഇലക്ട്രിക് വാഹന വിപണിയിൽ 49 ശതാമനത്തിന്റെ വാർഷിക വളർച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
2022 ഡിസംബറിൽ ജപ്പാനെയും ജർമനിയെയും പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഓട്ടോമൊബൈൽ മാർക്കറ്റായി മാറി. 2021ൽ ലോകത്തെ ഇരുചക്ര, മുച്ചക്ര വാഹന നിർമാണത്തിൽ രാജ്യം ഒന്നാമതെത്തി. പാസഞ്ചർ കാർ നിർമാണത്തിൽ നാലാം സ്ഥാനത്തുമെത്തി. ജിഡിപിയുടെ 7.1 ശതമാനം വാഹന മേഖലയിൽനിന്നാണ്. 2021 അവസാനത്തിൽ 3.7 കോടി തൊഴിലും വാഹനമേഖല സംഭാവന ചെയ്തു.