കോഴിക്കോട്: ആറാമത് കല്യാണ് കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് മാന്നാനം സെന്റ് എഫ്രേംസിന്. കോട്ടയം ഗിരിദീപം ബഥാനി സ്കൂളിനെ 48-72നു തോൽപ്പിച്ചാണ് എഫ്രേംസ് ചാന്പ്യന്മാരായത്.
സെന്റ് എഫ്രേംസിനായി നിരഞ്ജൻ എസ്. കുമാർ 14ഉം വിനയ് 12ഉം പോയിന്റ് വീതം സ്വന്തമാക്കി. ഗരിദീപത്തിനായി ഇമ്മാനുവൽ ജോണ് 19ഉം അബ്ദുൾ ഹമീദ് റഹീം 10ഉം പോയിന്റ് നേടി.
സെന്റ് എഫ്രേംസ് ജേതാക്കൾ
12:47 AM Jan 31, 2023 | Deepika.com