ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ സ്വകാര്യ നഴ്സിംഗ് ഹോമിനു തീപിടിച്ച് ഡോക്ടർ ദന്പതിമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു.
നഴ്സിംഗ് ഹോം ഉടമ ഡോ. വികാസ് ഹസ്ര (64) ഭാര്യ ഡോ. പ്രേമ ഹസ്ര (58) ബന്ധു സോഹൻ കുമാരി, വീട്ടുജോലിക്കാരി താര എന്നിവരുൾപ്പെടെ അഞ്ചുപേരാണു ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മരിച്ചത്. അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. നഴ്സിംഗ് ഹോമിന്റെ സ്റ്റോർ റൂമിലാണ് തീ ആദ്യം ദൃശ്യമായത്. പിന്നീട് അതിവേഗം കെട്ടിടമാകെ വ്യാപിക്കുകയായിരുന്നു.
ആറ് യൂണിറ്റ് അഗ്നിശമനയന്ത്രങ്ങൾ ഒന്നരമണിക്കൂറോളം അത്യധ്വാനം ചെയ്താണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ധൻബാദ് കളക്ടർ പ്രേംകുമാർ തിവാരി അറിയിച്ചു.